അര്‍ഷ്ദീപിന്റെ പേജില്‍ വ്യാജ വിവരങ്ങള്‍: വിക്കിപീഡിയ അധികൃതര്‍ക്ക് സമന്‍സ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം അര്‍ഷ്ദീപ് സിങ്ങിന്റെ പേജില്‍ അദ്ദേഹത്തെ ഖലിസ്ഥാന്‍ വിഘടനവാദികളുമായി ബന്ധിപ്പിക്കുന്ന വ്യാജ വിവരങ്ങള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് വിക്കിപീഡിയ അധികൃതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ്.കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് ഇന്ത്യയിലെ വിക്കിപീഡിയ എക്സിക്യൂട്ടീവുകള്‍ക്ക് നോട്ടീസയച്ചത്. മന്ത്രാലയത്തിന്റെ ഉന്നതതല സംഘം വിക്കിപീഡിയ അധികൃതരില്‍ നിന്ന് വിശദീകരണം തേടിയേക്കും. ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കും. ഞായറാഴ്ച ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ നിര്‍ണായ ക്യാച്ച് വിട്ടതിന് പിന്നാലെ അര്‍ഷ്ദീപ് സിങ്ങിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷമായ ആക്രമണം നടന്നിരുന്നു. അര്‍ഷ്ദീപ് സിങ്ങിന്റെ വിക്കിപീഡിയ പേജില്‍ ഇന്ത്യ എന്നുള്ളത് മാറ്റി ഖലിസ്ഥാന്‍ എന്നാക്കി എഡിറ്റ് ചെയ്തിരുന്നു. രജിസ്റ്റര്‍ ചെയ്യാത്ത ഒരു യൂസര്‍ ഐഡിയില്‍ നിന്നാണ് ഇത്തരമൊരു എഡിറ്റിങ് നടത്തിയത്. 15 മിനിറ്റിന് ശേഷം വിക്കിപീഡിയ അധികൃതര്‍ വ്യാജ വിവരങ്ങള്‍ ഒഴിവാക്കി പഴപടിയാക്കുകയും ചെയ്തിരുന്നു. വിക്കിപീഡിയ പേജില്‍ കൃത്രിമം കാണിച്ചതിന് പിന്നില്‍ പാകിസ്താന്‍ ആണെന്നാണ് ആരോപണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →