മലപ്പുറം : ഓണാഘോഷത്തിനിടയിൽ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കാമ്പസ് ഡയറക്ടറെ സസ്പെൻഡ് ചെയ്തു. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ തിരുവനന്തപുരം ക്യാമ്പസ് ഡയറക്ടർ ഡോ എസ്.എസ് പ്രതീഷ് ഓണാഘോഷത്തിനിടയിൽ അപമര്യാദയായി പെരുമാറിയെന്ന വിദ്യാർത്ഥിനിയുടെ പരാതിയിലാണ് നടപടി.
ഡോ. എസ് എസ് പ്രതീഷ് ക്യാമ്പസിൽ പ്രവേശിക്കുന്നതും പരാതിക്കാരിയായ വിദ്യാർത്ഥിനിയോട് ഏതെങ്കിലും വിധത്തിൽ സമ്പർക്കത്തിന് ശ്രമിക്കുന്നതും വൈസ് ചാൻസർ ഉത്തരവിലൂടെ വിലക്കി

