- വിദ്യാലയങ്ങളില്‍ ലഹരിവ്യാപനം തടയാന്‍ ജനജാഗ്രതാസമിതികള്‍ രൂപീകരിക്കും.
- വിദ്യാലയപരിസരങ്ങളില്‍ ലഹരി വില്‍പ്പന നടക്കുന്നില്ലെന്ന് പി.ടി.എയും അധികൃതരും ഉറപ്പുവരുത്തണം.
- ലഹരി വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ അധ്യാപകര്‍ക്കു പരിശീലനം നല്‍കും.
- എന്‍.സി.സി, എസ്.പി.സി, എന്‍.എസ്.എസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്, ജെ.ആര്‍.സി, വിമുക്തി ക്ലബ്ബുകള്‍ മുതലായ സംവിധാനങ്ങളെ പ്രയോജനപ്പെടുത്തും.
- വിദ്യാലയപരിസരത്ത് ലഹരി വില്‍ക്കുന്ന കടകള്‍ എന്നെന്നേക്കുമായി അടച്ചുപൂട്ടും.
- ഗാന്ധിജയന്തി ആഘോഷങ്ങള്‍ ലഹരിവിരുദ്ധപ്രചാരണത്തിന്റെ വേദികളാക്കും.
- ഒക്ടോബര്‍ രണ്ടിന് വിദ്യാലയങ്ങള്‍ക്കു ചുറ്റും ലഹരിവിരുദ്ധ സംരക്ഷണശൃംഖല.
- ശുചീകരണയജ്ഞത്തിനൊപ്പം പ്രതീകാത്മകമായി ലഹരി ഉത്പന്നങ്ങള്‍ കുഴിച്ചുമൂടും.
- ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശ്രദ്ധ, നേര്‍ക്കൂട്ടം എന്നിവയുടെ പ്രവര്‍ത്തനം ഉറപ്പാക്കും.
- ലഹരി ഉപയോഗമോ വിതരണമോ ശ്രദ്ധയില്‍പ്പെട്ടാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കാന്‍ കുടുംബശ്രീകളെ ബോധവത്കരിക്കും.
- ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറും വിലാസവും കൈമാറും.
- ലഹരിക്കെതിരേ ആരാധനാലയങ്ങളില്‍ ആഹ്വാനം നടത്താന്‍ തദ്ദേശ ജനപ്രതിനിധികള്‍ക്ക് അഭ്യര്‍ഥിക്കാം.
- ലഹരി ഉപയോഗത്തിന്റെ ശാരീരിക, മാനസികപ്രശ്നങ്ങള്‍, സാമൂഹികാഘാതം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി പരിശീലനം.
- ബന്ധപ്പെടേണ്ടവരുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സഹകരണസ്ഥാപനങ്ങളില്‍ ലഹരിവിരുദ്ധ പോസ്റ്ററുകള്‍ പതിക്കും.
- വ്യാപാരസ്ഥാപനങ്ങളില്‍ ലഹരി വില്‍പ്പന നടത്തുന്നില്ലെന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം.
- ബന്ധപ്പെടേണ്ട പോലീസ്/എക്സൈസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറും വിലാസവും ബോര്‍ഡില്‍ ഉണ്ടാകണം.
- എക്സൈസ് ഓഫീസുകളില്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കും. വിവരദാതാക്കളുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
മയക്കുമരുന്ന്: സര്‍ക്കാര്‍ പ്രഖ്യാപിച്ച കരുതല്‍ നടപടികള്‍
