കെ.സലിം കുമാർ സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി

ഇടുക്കി: സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി ആയി കെ.സലിം കുമാറിനെ തെരഞ്ഞെടുത്തു. വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. അൻപത് അംഗ ജില്ല കൗൺസിലിൽ 43 വോട്ടുകൾ നേടിയാണ് സലിംകുമാ‍ർ ജയിച്ചത്. സംസ്ഥാന നേതൃത്വം നിർദ്ദേശിച്ച മുൻ എം.എൽ.എ. ഇ.എസ്. ബിജി മോൾക്ക് ഏഴു പേരുടെ പിന്തുണ മാത്രമാണ് കിട്ടിത്.

സംസ്ഥാനത്ത് ഒരു വനിത ജില്ലാ സെക്രട്ടറി വേണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബിജിമോളുടെ പേര് നി‍ർദ്ദേശിക്കപ്പെട്ടത്. ഭൂരിപക്ഷം പേരും ഇതിനെ എതിർത്തു. തുടർന്ന് നിലവിൽ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ സലിംകുമാറിൻറെ പേര് നി‍ർദ്ദേശിക്കുകയായിരുന്നു. ഇരുവരും പിന്മാറാതെ വന്നതോടെയാണ് വോട്ടെടുപ്പ് നടന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →