റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സഹകരണ ഓണം വിപണിക്ക് തുടക്കമായി: സമൃദ്ധി ഒരുക്കി 100 ഓണച്ചന്തകള്‍

August 30, 2022 - 8:11 pm

സംസ്ഥാന സര്‍ക്കാര്‍ സഹകരണ വകുപ്പ് മുഖേന കണ്‍സ്യൂമര്‍ഫെഡിന്റെ ജില്ലയിലെ 13 ത്രിവേണി ഔട്ട്ലറ്റുകള്‍ വഴിയും ജില്ലയിലെ 87 സഹകരണ സംഘങ്ങള്‍ വഴിയും 100 ഓണച്ചന്തകള്‍ ആരംഭിച്ചു. 13 ഇനം സബ്സിഡി സാധനങ്ങള്‍ പൊതു വിപണിയേക്കാള്‍ 50 ശതമാനം വിലക്കുറവിലും നോണ്‍ സബ്സിഡി സാധനങ്ങള്‍ പൊതു വിപണിയേക്കാള്‍ 10 ശതമാനം മുതല്‍ 30 ശതമാനം വരെ വിലക്കുറവില്‍ സഹകരണ ഓണച്ചന്ത വഴി ലഭ്യമാക്കും. സഹകരണ ഓണം വിപണി സെപ്റ്റംബര്‍ ഏഴിന് സമാപിക്കും. 10 ദിവസം തുടര്‍ച്ചയായി നീണ്ടുനില്ക്കുന്ന സഹകരണ ഓണം വിപണിയുടെ പ്രയോജനം സംസ്ഥാനതലത്തില്‍ 12 ലക്ഷം കുടുംബങ്ങള്‍ക്ക് ലഭിക്കും. ഓണം ഉത്സവകാലത്ത് ആവശ്യ, നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവ് നിയന്ത്രിക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.കണ്‍സ്യൂമര്‍ ഫെഡും മില്‍മയുമായി സഹകരിച്ച് ഓണ സദ്യയ്ക്ക് ആവശ്യമായ അഞ്ചിനം ഉത്പന്നങ്ങള്‍ അടങ്ങിയ സ്പെഷ്യല്‍ കിറ്റ് സഹകരണ ഓണം വിപണി വഴി വിതരണം ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *