തിരുവനന്തപുരം: നെഹ്റുട്രോഫി വള്ളംകളി കാണാന്‍ വിവിധ ജില്ലകളിലുള്ള വള്ളംകളി പ്രേമികള്‍ക്ക് കെ.എസ്.ആര്.ടി.സി. ബഡ്ജറ്റ് ടൂറിസം സെല്‍ അവസരമൊരുക്കുന്നു. ജലോത്സവത്തിന്റെ ആവേശം അനുഭവിച്ചറിയാന്‍ കെ.എസ്.ആര്.ടി.സി. ബസില്‍ യാത്രചെയ്ത് ആലപ്പുഴ പുന്നമടക്കായലിലെത്താം. നെഹ്റുട്രോഫി വള്ളംകളിയുടെ ടിക്കറ്റ് സഹിതമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഇതിനായി വിവിധ ജില്ലകളില്‍നിന്ന് ആവശ്യാനുസരണം ചാര്‍ട്ടേഡ് ബസ് ഒരുക്കും. 500, 1000 നിരക്കിലുള്ള ഗോള്‍ഡ്, സില്‍വര്‍ കാറ്റഗറിയിലാണ് വള്ളംകളി കാണാന്‍ യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കുക.മറ്റു ജില്ലകളില്‍നിന്ന് നേരിട്ടെത്തുന്നവര്‍ക്ക് കെ.എസ്.ആര്.ടി.സി. ആലപ്പുഴ ഡിപ്പോയില്‍ നെഹ്റുട്രോഫി വള്ളംകളിയുടെ പാസ് എടുക്കാന്‍ സൗകര്യമുണ്ട്. ഇതിനുള്ള പ്രത്യേക കൗണ്ടര്‍ 29/08/2022 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. എല്ലാത്തരം പാസുകളും ഈ കൗണ്ടറില്‍ ലഭ്യമാകും. 9846475874 എന്ന നമ്പറിലേക്ക് പേര്, ഏതു കാറ്റഗറിയിലുള്ള പാസ്, എത്ര പേര്‍ക്ക് എന്നീ വിവരങ്ങള്‍ വാട്ട്സാപ്പ് സന്ദേശമായി അയച്ച് ഓണ്‍ലൈനായി പണമടച്ചാലും ജലോത്സവം കാണാം. ഇപ്രകാരമുള്ള ടിക്കറ്റുകള്‍ വള്ളംകളി നടക്കുന്ന സെപ്റ്റംബര്‍ നാലിന് ആലപ്പുഴ യൂണിറ്റിലെ കൗണ്ടറില്‍നിന്ന് കൈപ്പറ്റി വള്ളംകളി കാണാനാണ് സൗകര്യമൊരുക്കിയിട്ടുള്ളത്.