ഒരു തെക്കൻ തല്ല് കേസിന്റെ ട്രെയ്ലർ പുറത്ത്

ബ്രോ ഡാഡിയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു തെക്കൻ തല്ല് കേസ്. ബിജുമേനോൻ നായകനാവുന്ന ഈ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

ദേശീയ അവാര്‍ഡ് ജേതാവായ ബിജു മോനോന്റെ കരിയറിലെ മറ്റൊരു ഗംഭീര കഥാപാത്രമായ അമ്മിണിപിള്ളയും വേറിട്ട വേഷപ്പകര്‍ച്ചയിലൂടെ റോഷന്‍ മാത്യു പൊടിയന്‍ എന്ന കഥാപാത്രത്തെയും ട്രെയിലറില്‍ ​ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്.

ആക്ഷന്‍, ഇമോഷന്‍, കോമഡി തുടങ്ങിയ എല്ലാ വിഭാഗത്തിലും പെടുത്താവുന്ന ചിത്രത്തില്‍ പദ്‌മപ്രിയയുടെ ഒരു ഗംഭീര തിരിച്ചുവരവാണ് ട്രെയിലറില്‍ കാണുന്നത്.പുറത്തിറങ്ങി നിമിഷങ്ങള്‍ക്ക് ഉള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ‘ കിടു തല്ലു കേസ്, അയ്യപ്പന്‍ നായര്‍ തീ, ഇത് കലക്കും, ബിജു മേനോന്‍ വേറെ ലെവല്‍’ , എന്നിങ്ങനെ പോകുന്നു ട്രെയിലറിന് താഴെ വരുന്ന കമന്റുകള്‍.

രാജേഷ് പിന്നാടന്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →