ജില്ലയിലെ സർക്കാർ അംഗീകൃതവും അല്ലാത്തതുമായ അഗതി മന്ദിരങ്ങൾ, ക്ഷേമ സ്ഥാപനങ്ങൾ, ക്ഷേമ ആശുപത്രികൾ, കന്യാശ്രീ മഠങ്ങൾ, ആശ്രമങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവയിയിലെ അന്തേവാസികൾക്ക് ഓണത്തോടനുബന്ധിച്ച് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നതിന് വിവരങ്ങൾ ശേഖരിക്കുന്നു. സ്ഥാപനത്തിന്റെ പേര്, മേൽവിലാസം, അംഗീകാരം ഉള്ളത്/ഇല്ലാത്തത്, രജിസ്‌ട്രേഷൻ നമ്പർ, താലൂക്ക്, അന്തേവാസികളുടെ പേര്, ആധാർ നമ്പർ, തൊട്ടടുത്തുള്ള റേഷൻ കട നമ്പർ എന്നിവ ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ ആഗസ്റ്റ് 31 വൈകീട്ട് അഞ്ചിന് മുമ്പായി നേരിട്ടോ ഇ-മെയിൽ മുഖാന്തിരമോ അറിയിക്കേണ്ടതാണ്. ഇ-മെയിൽ വിലാസം : dswoknrswd@gmail.com