ശ്രീനഗര്‍: ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടതിനു പിന്നാലെ ജമ്മു കശ്മീര്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി. അഞ്ചുനേതാക്കള്‍ പാര്‍ട്ടിവിട്ട് ആസാദിനൊപ്പം അണിചേരുമെന്നു വ്യക്തമാക്കി. അതേസമയം, ജമ്മു-കശ്മീര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എട്ടോളം പേര്‍ കോണ്‍ഗ്രസില്‍നിന്നു രാജിവച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടിയെ കൈയൊഴിയുമെന്ന വിവരവുമുണ്ട്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കാബിനറ്റ് മന്ത്രിയുമായ ആര്‍.എസ്. ചിബും ആണ് പാര്‍ട്ടിവിട്ടവരില്‍ പ്രമുഖന്‍. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുള്‍പ്പെടെ ചിബ് രാജിവെച്ചു. ഗുലാം നബി ആസാദിന്റെ അഭാവത്തില്‍, ജമ്മു കശ്മീരിന്റെ പുരോഗതിക്കായി സംഭാവന നല്‍കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതായി തോന്നുന്നെന്നു ചിബ് ട്വീറ്റ് ചെയ്തു.ജി.എം. സറൂരി, ഹാജി അബ്ദുള്‍ റഷീദ്, മുഹമ്മദ് ആമിന്‍ ഭട്ട്, ഗുല്‍സാര്‍ അഹമ്മദ് വാനി, ചൗധരി മുഹമ്മദ് അക്രം എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ സംയുക്തമായാണു രാജിക്കത്ത് നല്‍കിയത്.