രാജ്യത്ത് ഒക്ടോബര്‍ 12 മുതല്‍ 5ജി ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡല്‍ഹി: രാജ്യത്ത് ഒക്ടോബര്‍ 12 മുതല്‍ 5ജി ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. അടുത്ത മൂന്ന് വര്‍ഷത്തിനകം രാജ്യമെമ്പാടും 5ജി എത്തിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും താങ്ങാനാവുന്ന നിരക്കില്‍ സേവനം ലഭ്യമാക്കാന്‍ ശ്രമിക്കും. 4ജിയേക്കാള്‍ പത്ത് മടങ്ങ് വേഗം വാഗ്ദാനം ചെയ്താണ് 5ജി സേവനങ്ങള്‍ ആരംഭിക്കാനൊരുങ്ങുന്നത്. ഓഗസ്റ്റ് ഒന്നിന് അവസാനിച്ച 5ജി സ്പെക്ട്രം ലേലത്തില്‍ 1,50,173 കോടി രൂപയ്ക്കുള്ള സ്പെക്ട്രമാണ് വിറ്റഴിച്ചത്. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, അദാനി എന്റര്‍്രെപെസ് തുടങ്ങിയ കമ്പനികളാണ് ലേലത്തില്‍ പങ്കെടുത്തത്. ഈ മാസം 29 ന് നടക്കുന്ന റിലയന്‍സ് ഇന്‍സ്ര്ടീസ് വാര്‍ഷിക പൊതുയോഗത്തില്‍ 5ജി സേവനം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണു പ്രതീക്ഷ. അധികം വൈകാതെ തന്നെ 5ജി സേവനം ആരംഭിക്കുമെന്ന് ഭാരതി എയര്‍ടെലും പ്രഖ്യാപിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →