കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ വൻതീപിടുത്തം. പെയിന്റ് നിർമാണ ഫാക്ടറിയുടെ ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്.2022 ഓഗസ്റ്റ് 23 ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം . മീഞ്ചന്ത പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണച്ചു.
അപകടത്തിൽ ഒരാൾക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ ഫറോക്കിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഗോഡൗണിന് തൊട്ടടുത്തുള്ള വീടുകളിൽ കഴിയുന്നവരെ ഒഴിപ്പിച്ചു. ഗോഡൗണിന് മുന്നിലുള്ള ലോറിയിലേക്കും തീപടർന്നിട്ടുണ്ട്. അപകട കാരണം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല.
. തിന്നർ ടാങ്കിനു തീപിടിച്ചതോടെയാണ് കെട്ടിടമാകെ തീപടർന്നത്. പൊട്ടിത്തെറിയോടെ ആണ് തീപ്പിടിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. പെരിന്തൽമണ്ണ സ്വദേശിയായ ഷിഹാബുദ്ദീന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്. നാലു മാസം മുമ്പാണ് ഫാക്ടറി ഇവിടെ പ്രവർത്തനം ആരംഭിച്ചത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഫാക്ടറി ഇവിടെ നിന്ന് മാറ്റാൻ തീരുമാനിച്ചിരുന്നു

