റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പോലീസുകാർക്കുനേരെ മധ്യവയസ്‌കന്റെ പരാക്രമം

August 23, 2022 - 7:09 am

തൃശ്ശൂർ: വളർത്തുനായയുമായി പോലീസ് സ്റ്റേഷനിലെത്തി മധ്യവയസ്‌കന്റെ പരാക്രമം. കൂനംമൂച്ചി സ്വദേശി വിൻസെന്റാണ് ഗുരുവായൂർ കണ്ടാണിശ്ശേരിയിലെ പോലീസ് സ്റ്റേഷൻ വളപ്പിലെത്തി അതിക്രമം കാട്ടിയത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

വാഹനാപകടം, ദമ്പതിമാരെ ഭീഷണിപ്പെടുത്തി എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് വിൻസെന്റിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. എന്നാൽ കാറിൽ നായയുമായി എത്തിയ ഇയാൾ സ്റ്റേഷനിലെ ഗേറ്റിലേക്ക് ആദ്യം വാഹനം ഇടിപ്പിക്കുകയായിരുന്നു. കാർ നിർത്തിയ ശേഷം കൈക്കോട്ട് കൊണ്ട് ഗേറ്റിൽ അടിക്കുകയും ഗേറ്റ് തകർക്കുകയും ചെയ്തു. ഇതിനുപുറമേയാണ് കാറിലുണ്ടായിരുന്ന നായയെ പോലീസ് സ്റ്റേഷനിലേക്ക് തുറന്നുവിടാൻ ശ്രമിച്ചത്. പിന്നാലെ പോലീസുകാർക്ക് നേരേ കൈക്കോട്ട് വീശി. തടയാൻ ശ്രമിച്ച പോലീസുകാരനെ ചവിട്ടിവീഴ്ത്തി. തുടർന്ന് കൂടുതൽ പോലീസുകാരെത്തി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *