കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ വിക്രാന്ത് വരുന്ന രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിക്കും. കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിച്ച വിക്രാന്ത് നാവികസേനയ്ക്കു കൈമാറും.അഞ്ചു പരീക്ഷണ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയ വിക്രാന്തിന് നാവികസേന ആവശ്യപ്പെട്ട എല്ലാ സാങ്കേതികവിദ്യകളും സജ്ജമാക്കിക്കഴിഞ്ഞു. റേഡിയോ സിഗ്‌നലുകള്‍ സ്വീകരിക്കാനുള്ള രണ്ടു ഉപകരണങ്ങള്‍ കൂടി കപ്പലില്‍ ഘടിപ്പിക്കാനുണ്ട്. പ്രത്യേക വിമാനത്തില്‍ നാവികസേനാ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തുന്നത്.
തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ വിക്രാന്ത് ഉടന്‍ നീറ്റിലിറങ്ങും
