രാജ്യത്ത് ബദല്‍ ഇന്ധനത്തിനായുള്ള വാദം ശക്തമാക്കി സ്വപ്നമെന്ന് ഗഡ്കരി

ന്യൂഡല്‍ഹി: രാജ്യത്ത് ബദല്‍ ഇന്ധനത്തിനായുള്ള വാദം ശക്തമാക്കി റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. അലൈഡ് ഇന്‍ഡസ്ട്രീസ് സിവില്‍ എന്‍ജിനീയേഴ്സ് ആന്‍ഡ് പ്രഫഷണല്‍സ് നാഷണല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈഡ്രജന്‍ കിലോയ്ക്ക് ഒരു ഡോളറില്‍ത്താഴെ നിരക്കില്‍ രാജ്യത്ത് ലഭ്യമാക്കുക എന്നതാണ് തന്റെ സ്വപ്നം. പെട്രോളിയം, ബയോമാസ്, ഓര്‍ഗാനിക് മാലിന്യം, മലിനജലം എന്നിവയില്‍ നിന്ന്‌ ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കാമെന്നും വ്യോമയാനം, റെയില്‍വേ, വാഹന വ്യവസായം എന്നിവയുള്‍പ്പെടെ ഒന്നിലധികം മേഖലകള്‍ക്ക് ഇത് ലഭ്യമാക്കാമെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി.ബദല്‍ ഇന്ധനമെന്ന നിലയില്‍ എഥനോളിനായുള്ള വാദവും ഗഡ്കരി മുന്നോട്ടുവച്ചു. എഥനോളിന്റെ വില ലിറ്ററിന് 62 രൂപയാണ്. എന്നാല്‍, എഥനോളിന്റെ കലോറി മൂല്യം പെട്രോളിനേക്കാള്‍ കുറവാണ്. റഷ്യന്‍ ശാസ്ത്രജ്ഞരുമായി ചേര്‍ന്ന് രണ്ട് ഇന്ധനങ്ങള്‍ക്കും തുല്യമായ കലോറി മൂല്യങ്ങള്‍ നല്‍കുന്നതിനുള്ള സാങ്കേതികവിദ്യ ഇന്ത്യന്‍ ഓയില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →