ഇസ്ലാമാബാദ്: മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പ്രസംഗങ്ങള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നതിനു പാകിസ്താനില്‍ വിലക്ക്. പാകിസ്താന് ഇല്ക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടേതാണു തീരുമാനം.അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു, വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നു തുടങ്ങിയ പരാതികള്‍ പരിഗണിച്ചാണത്രേ നടപടി. ഇമ്രാന്റെ പ്രസംഗങ്ങള്‍ പാക് ഭരണഘടനയുടെ 19-ാം വകുപ്പിന്റെ ലംഘനമാണെന്നു ആറു പേജുള്ള ഉത്തരവിലുണ്ട്.
ഇമ്രാന്റെ പ്രസംഗങ്ങള്‍ വിലക്കി പാക് സര്‍ക്കാര്‍
