കാറും ബൈക്കും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു

തിരുവനന്തപുരം: നഗരൂർ കല്ലിങ്കലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. എട്ട്‌ വയസുകാരനായ മകൻ ശ്രീദേവുമാണ് മരിച്ചത്. ന​ഗരൂർ സ്വദേശി പ്രദീപും 8 വയസുകാരനായ മകൻ ശ്രീ ദേവുമാമ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന പ്രദീപിന്റെ മൂത്ത മകൻ ശ്രീഹരിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗതയിലെത്തിയ കാർ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.

കല്ലിങ്കലിൽവെച്ച് 2022 ഓ​ഗസ്റ്റ് 20 ശനിയാഴ്ച രാത്രിയോടെയാണ് അപകടം. സംഭവസ്ഥലത്തുവച്ചുതന്നെ പ്രദീപിന്റേയും മകന്റെയും മരണം സംഭവിച്ചിരുന്നു. കാർ അമിത വേഗതയിലായിരുന്നുവെന്നും തെറ്റായ ദിശയിൽ വന്നാണ് ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചതെന്നും ദൃക്‌സാക്ഷികൾ പറയുന്നു.

കാറിലുണ്ടായിരുന്ന രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ മദ്യപിച്ചിരുന്നതായി സംശയമുണ്ട്. രണ്ടുപേരേയും വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →