തായ്വാനെതിരേ 21 യുദ്ധ വിമാനങ്ങളും 5 നാവിക കപ്പലുകളും ചൈന വിന്യസിച്ചെന്ന് റിപ്പോര്‍ട്ട്

തായപെയ്: യുഎസ് പ്രകോപനത്തിനു ശേഷം തായ്വാന്‍ നിരീക്ഷിക്കാനും ഭീഷണിപ്പെടുത്താനുമായി 21 യുദ്ധ വിമാനങ്ങളും 5 നാവിക കപ്പലുകളും ചൈന വിന്യസിച്ചെന്നാണ് കണ്ടെത്തല്‍. ഇവയില്‍ ചിലതു കടലിടുക്കിലെ അതിര്‍ത്തി ഭേദിച്ചെന്നു തായ്വാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ചൈനീസ് സൈന്യത്തിന്റെ 17 വിമാനങ്ങളും 5 കപ്പലുകളും ട്രാക്ക് ചെയ്തെന്നാണ് തായ്വാന്റെ അവകാശവാദം. പതിനേഴില്‍ ചൈനീസ് യുദ്ധവിമാനങ്ങളില്‍ എട്ടെണ്ണം തായ്വാന്‍ കടലിടുക്കിലെ സമുദ്രാതിര്‍ത്തി ലംഘിച്ചതായി സൈന്യം അറിയിച്ചു. ചൈനയുടെ നീക്കങ്ങളെ പ്രതിരോധിക്കാനായി ഒരുങ്ങിയിരിക്കാന്‍ കോംബാറ്റ് എയര്‍ പട്രോള്‍സ് (സിഎപി), നാവിക കപ്പലുകള്‍, നാവിക കപ്പലുകള്‍, വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം എന്നിവയ്ക്കു നിര്‍ദേശം നല്‍കി.യുഎസ് ജനപ്രതിനിധിസഭ സ്പീക്കര്‍ നാന്‍സി പെലോസി തയ്വാനില്‍ വന്നതിനു പിന്നാലെയാണ് ചൈന പ്രകോപന നടപടികള്‍ തുടങ്ങിയത്. തായ്വാന്‍ മിസൈല്‍ പരീക്ഷണം നടത്തിയിരുന്ന പ്രദേശത്ത് കഴിഞ്ഞ ദിവസം 51 ചൈനീസ് യുദ്ധവിമാനങ്ങളെ ട്രാക്ക് ചെയ്തിരുന്നു. പെലോസിയുടെ സന്ദര്‍ശനം ചൈനയെ രോഷാകുലരാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →