ന്യൂഡല്‍ഹി: കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും 31 പേര്‍ മരിച്ചു. ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, ഒഡീഷ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നാശനഷ്ടങ്ങള്‍. ഹിമാചലില്‍ മാത്രം 22 പേര്‍ മരിച്ചു. ഇവരില്‍ ഒരു കുടുംബത്തിലെ എട്ടംഗങ്ങളും പെടും. വെള്ളിയാഴ്ച മുതലുണ്ടായ ശക്തമായ മഴയിലാണ് ഹിമാചലില്‍ നാശനഷ്ടവും ദുരന്തവുമുണ്ടായത്. ഉത്തരാഖണ്ഡില്‍ നാല് പേര്‍ മരിച്ചു. 10 പേരെ കണ്ടുകിട്ടാനുണ്ട്. ഒഡീഷയിലെ മഹാനദി പ്രദേശത്ത് വെള്ളപ്പൊക്കമാണ്. 500 ഗ്രാമങ്ങളിലെ നാല് ലക്ഷം പേര്‍ ഒറ്റപ്പെട്ടു. സംസ്ഥാനത്ത് നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഝാര്‍ഖണ്ഡിലെ വിവിധ ജില്ലകളിലും വലിയ നാശനഷ്ടങ്ങളുണ്ടായി.