വെര്‍ട്ടിക്കല്‍ ആക്‌സിയല്‍ ഫ്‌ളോ പമ്പിന്‍റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു

ആലപ്പുഴ: പുറക്കാട് പഞ്ചായത്തിലെ തോട്ടപ്പള്ളി മലയില്‍തോട് പാടശേഖരത്തില്‍ വെര്‍ട്ടിക്കല്‍ ആക്‌സിയല്‍ ഫ്‌ളോ പമ്പിന്റെ പ്രവര്‍ത്തനോദ്ഘാടനം എച്ച്.സലാം എം.എല്‍.എ നിര്‍വഹിച്ചു.

അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് 11.25 ലക്ഷം രൂപ ചെലവഴിച്ചാണ് 40 എച്ച്.പിയുടെ പമ്പ് സ്ഥാപിച്ചത്. ഇതോടെ ബ്ലോക്ക് പഞ്ചായത്ത്  പാടശേഖരങ്ങള്‍ക്കായി നല്‍കിയ പമ്പുകളുടെ എണ്ണം പത്തായി. 

ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ഷീബ രാകേഷ് അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എം. റെജിമോള്‍ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദര്‍ശനന്‍, വൈസ് പ്രസിഡന്റ് വി.എസ്. മായാദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആര്‍. ഉണ്ണി, ശ്രീജ രതീഷ്, സതി രമേശ്, പഞ്ചായത്തംഗങ്ങളായ വി.എസ്. ജിനു രാജ്, പ്രിയ അജേഷ്, രാജു, ജോയിന്റ് ബി.ഡി.ഒ. ഗോപന്‍, കൃഷി ഓഫീസര്‍ പി. ധനലക്ഷ്മി, പാടശേഖര സമിതി പ്രസിഡന്റ് കെ. രാജന്‍, സെക്രട്ടറി വി. രമണന്‍, രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ. കൃഷ്ണമ്മ, പ്രഭ ശുഭദേവ് എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →