ഇ.ഡിയുടെ കുറ്റപത്രം: കരുത്തയാണെന്ന് പ്രതികരിച്ച് ജാക്വിലിന്‍

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡിയുടെ കുറ്റപത്രത്തില്‍ ഇടംപിടിച്ചതിനു പിന്നാലെ വിശദീകരണവുമായി നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. ”ഞാന്‍ എല്ലാ നല്ല വസ്തുക്കളും അര്‍ഹിക്കുന്നു. ഞാന്‍ കരുത്തയാണ്. എല്ലാം ശരിയാകും. എന്റെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കും”- അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇന്‍സ്റ്റഗ്രാമില്‍ അവര്‍ക്ക് 1.8 ലക്ഷം ഫോളോവര്‍മാരാണുള്ളത്.

നടിക്ക് സുകേഷ് ചന്ദ്രശേഖര്‍ നല്‍കിയ സമ്മാനങ്ങളുടെ പട്ടിക ഇ.ഡിയുടെ കുറ്റപത്രത്തിലുണ്ട്. മിനി കൂപ്പര്‍ കാര്‍, രത്നങ്ങള്‍, ഒന്‍പത് ലക്ഷം രൂപ വീതം വിലയുള്ള നാലു പേര്‍ഷ്യന്‍ പൂച്ചകള്‍, ഡിസൈനര്‍ ബാഗുകള്‍, വസ്ത്രങ്ങള്‍, വിലകൂടിയ സുഗന്ധ ദ്രവ്യങ്ങള്‍ എന്നിവയും 36 വയസുള്ള നടി െകെപ്പറ്റി. ഏകദേശം 10 കോടി രൂപയുടെ സമ്മാനങ്ങള്‍ െകെപ്പറ്റിയെന്നാണ് ഇ.ഡി. കരുതുന്നത്. ഇതില്‍ 5.7 കോടി രൂപ മൂല്യമുള്ളവയാണ് ഇതുവരെ തിരിച്ചറിഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →