മെയ്ക്ക് ഇന്ത്യ നമ്പര്‍ 1 പദ്ധതി പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ”മെയ്ക്ക് ഇന്ത്യ നമ്പര്‍ വണ്‍” പദ്ധതി പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. 2024 ലെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കെജ്രിവാളിന്റെ നീക്കം. എന്നാല്‍, കക്ഷി രാഷ്ട്രീയത്തിന് അതീതമാണ് പദ്ധതിയെന്നും ഇതു നടപ്പാക്കുന്നതിനായി എല്ലാ പാര്‍ട്ടികളുടെയും പങ്കാളിത്തം അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

എല്ലാ പൗരന്‍മാര്‍ക്കും സൗജന്യ വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും ഉറപ്പാക്കുക, യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുക, സ്ത്രീകള്‍ക്ക് തുല്യ അവകാശം ഉറപ്പ് വരുത്തുക, കര്‍ഷകര്‍ക്ക് ന്യായമായ വിളവില നല്‍കുക എന്നിവയാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ”ഈ പദ്ധതി കക്ഷി രാഷ്ട്രീയത്തിന് അതീതമാണ്. ഇന്ത്യയെ ലോകത്തെ ഏറ്റവും മികച്ച രാജ്യമാക്കുന്നതിനായി ഞങ്ങളോടൊപ്പം ചേരാന്‍ ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും ക്ഷണിക്കുന്നു”- കെജ്രിവാള്‍ പറഞ്ഞു. രാജ്യത്തിന്റെ ഓരോ കോണിലും സ്‌കൂളുകളും ആശുപത്രികളും തുടങ്ങേണ്ടതുണ്ട്. പദ്ധതിയുടെ പ്രചാരണത്തിനും ജനപങ്കാളിത്തം ഉറപ്പിക്കാനുമായി രാജ്യം മുഴുവന്‍ പര്യടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →