സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി സുരക്ഷ ശക്തമാക്കി: ഡല്‍ഹിയില്‍ 251 വെടിയുണ്ടകള്‍ പിടിച്ചെടുത്തു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ആനന്ദ് വിഹാര്‍ മേഖലയില്‍ വെടിയുണ്ടാകളുായി ആറ് പേര്‍ പിടിയില്‍. പ്രതികളില്‍ നിന്ന് 2251 വെടിയുണ്ടകള്‍ പിടിച്ചെടുത്തു. പ്രതികള്‍ക്ക് യു പിയിലെ ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി അസി. കമ്മീഷണര്‍ വിക്രംജിത് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ലഖ്നൗവിലേക്ക് കടത്താന്‍ കൊണ്ടുവന്നതാണ് വെടിയുണ്ടകളെന്നും പ്രാഥമികാന്വേഷണത്തില്‍ ഇവര്‍ക്ക് തീവ്രവാദ ബന്ധങ്ങളൊന്നുമുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.സ്വാതന്ത്ര്യദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ പോലീസ് പട്രോളിങ്ങും വാഹനപരിശോധനയും ശക്തമാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ വിവിധ മെട്രോ സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലും ശക്തമായ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →