ബാറില്‍ ഉണ്ടായ തര്‍ക്കത്തിനിടെ യുവാവിന് വെട്ടേറ്റു

കൊച്ചി: എറണാകുളം കാഞ്ഞിരമറ്റത്ത് ബാറില്‍ ഉണ്ടായ തര്‍ക്കത്തിനിടെ യുവാവിന് വെട്ടേറ്റു. ചാലക്കപ്പാറ പുറത്തേത്ത് സ്വദേശി റിനാസിനാണ് വെട്ടേറ്റത്. ഇയാളെ ഉടന്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ മുറിവുകള്‍ ആഴത്തിലുള്ളതിനാല്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കഞ്ചാവ് മാഫിയയുടെ കുടിപ്പകയാണ് കാരണമെന്ന് പറയപ്പെടുന്നു. കഴിഞ്ഞ ദിവസം രാത്രി കൊച്ചി നഗര മധ്യത്തിലും കൊലപാതകം നടന്നിരുന്നു. എറണാകുളം ടൗണ്‍ ഹാളിന് സമീപത്തെ ഹോട്ടലില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് കൊല്ലം സ്വദേശി എഡിസണെ സുഹൃത്ത് മുളവുകാട് സ്വദേശി സുരേഷ് കഴുത്തില്‍ കുപ്പി കുത്തിയിറക്കി കൊലപ്പെടുത്തിയത്. ഈ കേസില്‍ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇന്നലെ രാത്രി ഒന്‍പതരയോടെയായിരുന്നു ഈ സംഭവം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →