അംഗീകൃത ദത്തെടുപ്പ് കേന്ദ്രം: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം, മലപ്പുറം എന്നീ ജില്ലകളിൽ അംഗീകൃത ദത്തെടുക്കൽ സ്ഥാപനം തുടങ്ങുവാൻ താത്പര്യമുള്ള സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന അംഗീകൃത ദത്തെടുക്കൽ സ്ഥാപനങ്ങൾക്ക് 2014ലെ ഐ.സി.പി.എസ്. ഗൈഡലൈൻസിന്റെ Annexure 9 പ്രകാരം ഉള്ള ധനസഹായം അനുവദിക്കും. 2015ലെ The Juvenile Justice (Care and Protection of Children) Act പ്രകാരം രജിസ്റ്റർ ചെയ്തതും, ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികളുടെ സംരക്ഷണവും പുനരധിവാസവുമായി ബന്ധപ്പെട്ട് നിയമാനുസൃത രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയായിരിക്കും അംഗീകൃത ദത്തെടുക്കൽ സ്ഥാപനമായി തെരഞ്ഞെടുക്കുന്നത്. അപേക്ഷകർ ആവശ്യമായ രേഖകൾ സഹിതം മെമ്പർ സെക്രട്ടറി, സ്റ്റേറ്റ് അഡോപ്ഷൻ റിസോഴ്‌സ് ഏജൻസി, സംയോജിത ശിശു സംരക്ഷണ പദ്ധതി, പ്രിസൺ ഹെഡ് ക്വാർട്ടേഴ്‌സിന് എതിർവശം, പൂജപ്പുര, തിരുവനന്തപുരം, പിൻ. 695012 എന്ന വിലാസത്തിൽ അപേക്ഷിക്കണം. അവസാന തീയതി ഓഗസ്റ്റ് 31. കൂടുതൽ വിവരങ്ങൾക്ക് 0471-2342235, 8281899475. ഇതു സംബന്ധിച്ചുള്ള വിജ്ഞാപനം വനിതാ ശിശു വികസന വകുപ്പിന്റെ www.wcd.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →