ഗാർഹിക പീഡനക്കേസിലെ പ്രതി പൊലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ചു

കൊല്ലം: ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിൽ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. ശാസ്താംകോട്ട സ്വദേശി പത്മകുമാർ ആണ് ബ്ലേഡ് ഉപയോഗിച്ച് കൈ മുറിച്ചത്. ഗാർഹിക പീഡനക്കേസിലെ പ്രതിയാണ് പത്മകുമാർ. പത്മകുമാറും ഭാര്യയും ഏറെ നാളായി അകന്നു കഴിയുകയാണ്. ഇയാൾ നിരന്തരം മർദ്ദിക്കുന്നു എന്ന ഭാര്യയുടെ പരാതി ശാസ്‌താംകോട്ട സ്റ്റേഷനിലുണ്ട്. ഈ കേസിൽ പ്രതിക്ക് ജാമ്യം നൽകിയ കോടതി ഭാര്യവീട്ടിൽ പ്രവേശിക്കുന്നത് വിലക്കി.

എന്നാൽ ദിവസങ്ങൾക്ക് മുമ്പ് പത്മകുമാർ വീണ്ടും വീട്ടിലെത്തി ഭാര്യയെ മർദ്ദിച്ചു. ഇതിനെ തുടർന്ന് പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശാസ്താംകോട്ട പൊലീസ് കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് പത്മകുമാർ സ്റ്റേഷനിൽ എത്തിയത്. തന്റെ പേരിലുള്ള എല്ലാ കേസുകളും ഒഴിവാക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു.

പിന്നാലെയാണ് കയ്യിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് പത്മകുമാർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നിസ്സാര പരുക്കുകളോടെ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്കെതിരെ ആത്മഹത്യാ ശ്രമത്തിനും പൊലീസ് കേസെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →