ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ മൃതദേഹം സംസ്‌കരിച്ചു

കണ്ണൂര്‍: അന്തരിച്ച മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മാധ്യമ പ്രവര്‍ത്തകനുമായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ മൃതദേഹം സംസ്‌കരിച്ചു. അന്ത്യാഭിലാഷമനുസരിച്ച് വീട്ടുവളപ്പിലായിരുന്നു ചടങ്ങുകള്‍. സഹോദരീപുത്രന്‍ ഡോ: പി.കെ. ഗംഗാധരന്‍ ചിതയ്ക്ക് തീ കൊളുത്തി. രാവിലെ നാറാത്ത് പി.എച്ച്.സിക്ക് സമീപം 12 മണി വരെ പൊതുദര്‍ശനത്തിന് വച്ച ശേഷം മൃതദേഹം സ്വവസതിയിലേക്ക് കൊണ്ടുപോയി.

അവസാന മൂന്ന് ആഗ്രഹങ്ങളില്‍ ഒരെണ്ണം സാധിക്കാതെയാണ് കമ്യൂണിസ്റ്റ് പോരാളിയുടെ മടക്കം. സി.പി.എമ്മില്‍ അംഗമായി മരിക്കണം, ചെങ്കൊടി പുതച്ച് അന്ത്യയാത്ര എന്നീ ആഗ്രഹങ്ങള്‍ സാധ്യമായെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനെ കാണണം എന്ന ആഗ്രഹം മാത്രം ബാക്കിയായി.

സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ മൃതദേഹത്തില്‍ പാര്‍ട്ടി പതാക പുതപ്പിച്ചു. എം.എല്‍.എ. കെ.വി. സുമേഷ്, വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍ കുമാര്‍ തുടങ്ങിയവര്‍ സംസ്‌കാരത്തിനെത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →