താമരശ്ശേരി സ്വദേശി മുഹമ്മദ് സ്വാലിഹാണ് മകൻ ജസീലിനെ തട്ടിക്കൊണ്ടു പോയതെന്ന് പിതാവ്

കൂത്തുപറമ്പ് (കണ്ണൂർ) : മൂര്യാട് കാരക്കുറ്റിയിലെ പൂങ്കാവനത്തിൽ ജസീൽ ജലീൽ (25) ദുബായിൽ 3 മാസമായി സ്വർണക്കടത്ത് സംഘത്തിന്റെ തടവിലാണെന്നും പരാതി നൽകിയിട്ടു മാസങ്ങളായിട്ടും പൊലീസ് കാര്യമായ അന്വേഷണമൊന്നും നടത്തിയില്ലെന്നും ജസീലിന്റെ പിതാവും വിമുക്ത ഭടനുമായ വി.വി.അബ്ദുൽ ജലീൽ.കോഴിക്കോട് പന്തിരിക്കരയിൽ കൊല്ലപ്പെട്ട ഇർഷാദിനെ സ്വർണക്കടത്ത് സംഘത്തിന് പരിചയപ്പെടുത്തിയത് ജസീലാണെന്ന് പറഞ്ഞാണ് തടവിലാക്കിയതെന്നും ജലീൽ പറഞ്ഞു.

താമരശ്ശേരി സ്വദേശി മുഹമ്മദ് സ്വാലിഹാണ് ജസീലിനെ തട്ടിക്കൊണ്ടുപോയതെന്നും ഇക്കാര്യം സ്വാലിഹ് തന്നെ വിളിച്ചു പറഞ്ഞിരുന്നെന്നും ജസീലിന്റെ പിതാവ് അബ്ദുൽ ജലീൽ പറഞ്ഞു.അതേസമയം, ജസീലിനെ കാണാതായെന്ന പരാതിയാണു ലഭിച്ചതെന്നും മകൻ സുരക്ഷിതമായി ദുബായിൽ എത്തിയെന്ന് പിന്നീടു ജലീൽ പറഞ്ഞത് അനുസരിച്ചാണ് അന്വേഷണം അവസാനിപ്പിച്ചതെന്നും സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →