തിരുവനന്തപുരം: ഇന്ധന കമ്പനികളുടെ കുടിശ്ശിക അടയ്ക്കാത്തതിനാല്‍ കെ എസ് ആര്‍ ടി സിയില്‍ ഡീസല്‍ പ്രതിസന്ധി രൂക്ഷം. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ ഭാഗികമായി മാത്രമേ സര്‍വീസ നടത്തൂ. ഭൂരിഭാഗം ഓര്‍ഡിനറി ബസുകളും ഭാഗികമായി ദീര്‍ഘദൂര ബസുകളും റോഡിലിറങ്ങില്ല. കിലോമീറ്ററിന് 35 രൂപയില്‍ കുറവ് വരുമാനമുള്ള ബസുകളാണ് സര്‍വീസ് നടത്താതിരിക്കുക. ഇന്നലെ 40 ശതമാനം സര്‍വീസുകള്‍ മുടങ്ങിയിരുന്നു. ഡീസല്‍ പ്രതിസന്ധി പരിഹരിക്കാന്‍ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ 20 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍, ബുധനാഴ്ച മാത്രമേ ഈ തുക കെ എസ് ആര്‍ ടി സിയുടെ അക്കൗണ്ടില്‍ എത്തുകയുള്ളൂ. തുക കിട്ടിയാലുടന്‍ ഇന്ധന കമ്പനികളുടെ 13 കോടിയോളം രൂപ വരുന്ന കുടിശ്ശിക തീര്‍ത്ത് പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് അധികൃതര്‍ കരുതുന്നത്.
കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ പ്രതിസന്ധി തുടരുന്നു
