ചെന്നൈ: ബഹിരാകാശ ഭൂപടത്തില്‍ നിര്‍ണായക ശക്തിയായി ഇന്ത്യ. ഐഎസ്ആര്‍ഒയുടെ കുഞ്ഞന്‍ ഉപഗ്രഹം (എസ് എസ് എല്‍ വി ഡി-1 -സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍) ആസാദി സാറ്റ് വിജയകരമായി വിക്ഷേപിച്ചു. 07/08/2022 രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. രണ്ട് ചെറു ഉപഗ്രഹങ്ങളുമായാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഭൗമ നിര്‍മിതി ഉപഗ്രഹവും ആസാദി സാറ്റും ഒരുമിച്ച് ഭ്രമണപഥത്തിലേക്കെത്തുകയാണ്. സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ തയാറാക്കിയ ഉപഗ്രഹത്തിന് ഒട്ടേറെ സവിശേഷതകളുണ്ട്. ആസാദി സാറ്റിന്റെ ഭാരം എട്ട് കിലോ മാത്രമാണ്. ഉപഗ്രഹ വാഹിനി എസ് എസ് എല്‍ വിയുടെ ഭാരം 120 ടണ്ണാണ്.
പത്തില്‍ താഴെ മാത്രം ശാസ്ത്രജ്ഞര്‍ മാത്രം പങ്കെടുത്ത വിക്ഷേപണമാണ് നടന്നത്. മലപ്പുറം മംഗലം സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഈ കുഞ്ഞന്‍ പേടകത്തിന് പിന്നില്‍. ഭൂമധ്യരേഖയില്‍ നിന്നും 350 കിലോമീറ്റര്‍ അകലെയുള്ള, ലോവര്‍ എര്‍ത്ത് ഓര്‍ബിറ്റിലേക്കും സണ്‍സിംക്രനൈസ് ഓര്‍ബിറ്റിലേക്കുമുള്ള വിക്ഷേപണം ലക്ഷ്യമിട്ടാണ് എസ് എസ് എല്‍ വി ഡി-1 അതിന്റെ പ്രഥമ ദൗത്യത്തിലേക്ക് കടക്കുന്നത്. അഞ്ഞൂറ് കിലോമീറ്റര്‍ ദൂരപരിധിയില്‍ അഞ്ഞൂറ് കിലോഗ്രാമില്‍ താഴെയുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാന്‍ എസ് എസ് എല്‍ വിക്ക് സാധിക്കും. വാണിജ്യ വിക്ഷേപണ രംഗത്ത് ഏറെ ഉപകാരപ്രദമാകുന്നതാണ് പുതിയ വാഹനം. രണ്ട് ഉപഗ്രഹങ്ങളാണ് എസ് എസ് എല്‍ വി വഹിയ്ക്കുന്നത്.
ഭൗമനിരീക്ഷണവും പഠനവും ഗവേഷണവുമാണ് ഇഒഎസ് 02 വിന്റെ ദൗത്യം. രാജ്യത്തെ 75 സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ 750 പെണ്‍കുട്ടികള്‍ ചേര്‍ന്ന് നിര്‍മിച്ചതാണ് ആസാദി സാറ്റ്. എട്ട് കിലോ തൂക്കമുള്ള ആസാദി സാറ്റിന് ആറുമാസത്തെ കാലാവധിയുണ്ട്. ഹാം റേഡിയോ പ്രക്ഷേപണത്തിനുള്ള ട്രാന്‍സ്‌പോണ്ടറുകളും ബഹിരാകാശ ഗവേഷണത്തിനുള്ള സംവിധാനവുമാണ് ഈ നാനോ ഉപഗ്രഹത്തിലുള്ളത്. സെല്‍ഫി കാമറയും സജ്ജീകരിച്ചിട്ടുണ്ട്.

