മഴക്കെടുതി: ജില്ലയിൽ 60 വീടുകൾക്ക് നാശനഷ്ടം

കോട്ടയം: മഴക്കെടുതിയിൽ ജില്ലയിൽ 60 വീടുകൾ ഭാഗികമായി നശിച്ചു. ജൂലൈ 31 മുതൽ ഓഗസ്റ്റ് 5ന്  വരെയുള്ള കണക്കാണിത്. മീനച്ചിൽ താലൂക്കിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം, 47 വീടുകൾ ഭാഗികമായി തകർന്നു. കോട്ടയം, വൈക്കം താലൂക്കുകളിൽ നാലു വീതവും ചങ്ങനാശ്ശേരി താലൂക്കിൽ മൂന്നും കാഞ്ഞിരപ്പള്ളി താലൂക്കിൽ രണ്ടും വീടുകൾക്കു നാശനഷ്ടം നേരിട്ടു.

Share
അഭിപ്രായം എഴുതാം