സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 21 ആയി: കോട്ടയത്തും മുണ്ടക്കയത്തും ഉരുൾ പൊട്ടി

കോട്ടയം: മുണ്ടക്കയം വെട്ടുകല്ലാംകുഴിയിൽ ഉരുൾ പൊട്ടി. ഇത് ജനവാസ മേഖലയല്ലാത്തതിനാൽ ആളപായം ഒഴിവായി. രാവിലെ കൂട്ടിക്കൽ കടുങ്ങയിലും ഉരുൾ പൊട്ടിയിരുന്നു. സംസ്ഥാനത്ത് എട്ട് ജില്ലകളിൽ അതിതീവ്രമഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.  കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

 ‘മലയോരയാത്രകൾ നടത്തരുത്’, നാളെ വരെ അതീവ ജാഗ്രത തന്നെയെന്ന് മന്ത്രി രാജൻ
കേരളത്തിന് മുകളിൽ അന്തരീക്ഷചുഴിയും മധ്യ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നതാണ് മഴ തുടരുന്നതിന് കാരണം. അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും മലയോരമേഖലകളിൽ അതീവ ജാഗ്രത തുടരണം. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത കൂടുതലാണ്. ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. 

മഴക്കെടുതിയിൽ സംസ്ഥാനത്ത് മരണം 21 ആയി എന്നാണ് ഔദ്യോഗിക കണക്ക്. ചാവക്കാട് കഴിഞ്ഞ ദിവസം കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം വലപ്പാട് കടപ്പുറത്ത് കരക്കടിഞ്ഞു. വർഗീസ് എന്ന മണിയൻറെ മൃതദേഹമാണ് കരക്കടിത്തത്. കാസർകോട് ഒഴുക്കിൽപ്പെട്ട റിട്ടയേർഡ് അധ്യാപികയുടെ മൃതദേഹം

കനത്ത മഴക്ക് പിന്നാലെ ആശങ്കയുയർത്തി പുഴകളിലെ ജലനിരപ്പ് ഉയരുകയാണ്. ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജില്ലയിൽ ചാലക്കുടിപ്പുഴയുടെ തീരം ഉൾക്കൊള്ളുന്ന പുത്തൻവേലിക്കര, കുന്നുകര, ചേന്ദമംഗലം പഞ്ചായത്തുകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം ക്യാമ്പുകളിലേക്കോ സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറണമെന്ന് അഭ്യർത്ഥിക്കുന്നു. ഡെപ്യൂട്ടി കളക്ടർ (ദുരന്ത നിവാരണം), തഹസിൽദാർ എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. എൻഡിആർഎഫ് വിഭാഗം ഈ മേഖലയിൽ സജ്ജമാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →