തായ്പേയ്: തായ്വാന്റെ മേലുള്ള സമ്മര്‍ദംകൂട്ടി ചൈന. സൈനികാഭ്യാസത്തിന്റെ പേരില്‍ തങ്ങളുടെ സമുദ്രാതിര്‍ത്തിയിലേക്കു ചൈന 11 മിസൈലുകള്‍ തൊടുത്തതായി തായ്വാന്‍ ആരോപിച്ചു. സൈനികാഭ്യാസത്തിനിടെ ചൈന തങ്ങളുടെയും സമുദ്രാതിര്‍ത്തി ലംഘിച്ചതായി ജപ്പാനും ആരോപിച്ചു. ചൈന തൊടുത്ത അഞ്ചു മിസൈലുകള്‍ തങ്ങളുടെ സമുദ്രാതിര്‍ത്തിയിലാണു പതിച്ചതെന്നു ജപ്പാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, വെടിക്കോപ്പ് പരിശീലനം പൂര്‍ത്തിയാക്കിയതിനാല്‍ മേഖലയില്‍ ഏര്‍പ്പെടുത്തിയിരുന്ന വ്യോമ-സമുദ്രയാത്രാവിലക്ക് പിന്‍വലിച്ചെന്നു ചൈനീസ് സൈന്യത്തിന്റെ കിഴക്കന്‍ തീയറ്റര്‍ കമാന്‍ഡ് വ്യക്തമാക്കി.തങ്ങളുടെ അതിര്‍ത്തി സംരക്ഷിക്കാനറിയാമെന്നും െചെനീസ് നീക്കത്തിനെതിരേ രാജ്യാന്തര സമൂഹം ഇടപെടണമെന്നും തായ്വാന്‍ പ്രസിഡന്റ് ത്സായ് ഇങ് വെന്‍ പ്രതികരിച്ചു.
ആയുധാഭ്യാസപ്രകടനം പൂര്‍ണമായി അവസാനിപ്പിച്ചോയെന്നു െസെന്യം വ്യക്തമാക്കിയില്ലെങ്കിലും ഞായറാഴ്ചവരെ തുടരുമെന്നാണു െചെനീസ് ഔദ്യോഗികമാധ്യമത്തിന്റെ റിപ്പോര്‍ട്ട്. ഇന്നലെ ഉച്ചകഴിഞ്ഞാണു തായ്വാനെ വളഞ്ഞ് െചെന െസെനികാഭ്യാസമാരംഭിച്ചത്. ചാരവിമാനങ്ങളുടെ നിരീക്ഷത്തിലായിരുന്നു മിസൈല്‍ വിക്ഷേപണങ്ങള്‍.ഇന്നലെ തായ്വാന്‍ കടലിടുക്കില്‍ 15 കപ്പലുകളുണ്ടായിരുന്നെങ്കിലും ഉച്ചകഴിഞ്ഞ് െചെനീസ് െസെനികാഭ്യാസം ആരംഭിക്കുന്നതിനു മുമ്പ് അവ സംഘര്‍ഷമേഖലയില്‍നിന്നു വഴിമാറിയതായി യു.എസ്. ടെലിവിഷന്‍ ചാനലായ ബ്ലുംബെര്‍ഗ് റിപ്പോര്‍ട്ട് െചയ്തു.ഇവയില്‍ മൂന്നെണ്ണം ദ്രവീകൃത പ്രകൃതിവാതവുമായി പോകുന്നവയാണ്. തെക്കുകിഴക്കന്‍ ഏഷ്യയില്‍നിന്നു െചെനയിലേക്കുള്ള കാര്‍ഷികോത്പന്നങ്ങള്‍ കയറ്റുന്നതു ചില കപ്പല്‍ കമ്പനികള്‍ അടുത്തയാഴ്ചത്തേക്കു മാറ്റി. െചെനീസ് െസെനികാഭ്യാസം നടക്കുന്ന മേഖലകള്‍ സഞ്ചാരപാതയില്‍നിന്ന് ഒഴിവാക്കണമെന്ന മുന്നറിയിപ്പ് തായ്വാന്‍ മാരിടൈം പോര്‍ട്ട് ബ്യൂറോയും പുറപ്പെടുവിച്ചിട്ടുണ്ട്. നിലവില്‍ െചെനയോടു ചേര്‍ന്നുള്ള തായ്വാന്‍ കടലിടുക്കിലോ തായ്വാന്റെ കിഴക്കന്‍ മേഖലയിലോ കപ്പലുകളൊന്നും സഞ്ചരിക്കുന്നില്ല. രാജ്യാന്തര കപ്പല്‍ കമ്പനികളിലൊന്ന് തായ്വാന്‍ കടലിടുക്ക് വഴിയുള്ള ഗതാഗതം പൂര്‍ണമായി നിര്‍ത്തിവച്ചു.
സംഘര്‍ഷമേഖലയില്‍നിന്നു വഴിമാറിയ കപ്പലുകള്‍ക്കു മൂന്നുദിവസമെങ്കിലും അധികയാത്ര വേണ്ടിവരുമെന്നാണു റിപ്പോര്‍ട്ടുകള്‍. അടുത്തയാഴ്ചയോടെ സംഘര്‍ഷത്തിന് അയവുവന്നില്ലെങ്കില്‍ രാജ്യാന്തരകപ്പല്‍ ഗതാഗതത്തെ കാര്യമായി ബാധിക്കും. മേഖലയില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നിലനില്‍ക്കുന്നതു കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. മേഖലയില്‍ വന്‍സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെങ്കിലും യുദ്ധസാധ്യതാമേഖലയായി പ്രഖ്യാപിക്കപ്പെടാത്തത് ഇന്‍ഷുറന്‍സ് പരിരക്ഷയേയും ബാധിക്കുമെന്നു കപ്പല്‍ കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. ഈവര്‍ഷം രാജ്യാന്തര ചരക്കുഗതാഗതത്തിന്റെ പകുതിയോളം നടന്ന തായ്വാന്‍ കടലിടുക്ക് ഏറെ പ്രധാനപ്പെട്ട കപ്പല്‍പാതയാണ്. ഇവിടെ സംഘര്‍ഷം ഉടലെടുക്കുന്നതു കോവിഡ് മഹാമാരിക്കും യുക്രെയ്ന്‍ യുദ്ധത്തിനും പിന്നാലെ ചരക്കുനീക്കത്തിനു വന്‍തിരിച്ചടിയാകും.

