മഴ കുറയുന്നു, ജാഗ്രത തുടരണമെന്നും നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മുഴുവന്‍ ജില്ലകളിലും അതിതീവ്ര മഴക്ക് നല്‍കിയിരുന്ന റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ട മുതല്‍ കണ്ണൂര്‍വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മറ്റ് ജില്ലകളിലും യെല്ലോ അലേര്‍ട്ടുമാണുള്ളത്. സംസ്ഥാനത്ത് ആശങ്ക സൃഷ്ടിക്കുന്ന തരത്തിലുള്ള അതിതീവ്ര മഴയുടെ ഭീഷണി ഒഴിയുന്നതായാണ് വിവരം. എന്നാല്‍ തീവ്രമഴ മലയോര മേഖലകളിലടക്കം തുടരുമെന്നും ജാഗ്രതാ നിര്‍ദേശം വേണമെന്നും കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.04/08/2022 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും രണ്ടിടത്ത് യെല്ലോ അലേര്‍ട്ടുമാണുള്ളത്. 05/08/2022 വെള്ളിയാഴ്ചവരെ കനത്ത മഴയുണ്ടാകുമെന്നും ഇതിന് ശേഷം മഴ കുറയുമെന്നാണ് കാലാവസ്ഥ വിഭാഗം പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →