തായ്വാന്റെ വ്യോമാതിര്‍ത്തിയില്‍ 20ലേറെ ചൈനീസ് യുദ്ധവിമാനങ്ങള്‍ പ്രവേശിച്ചു

തായ്പേയ്: യു എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനം പുരോഗമിക്കുന്നതിനിടെ 20ലേറെ ചൈനീസ് യുദ്ധവിമാനങ്ങള്‍ തായ്വാന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു. തായ്വാന്‍ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വ്യോമ പ്രതിരോധ തിരിച്ചറിയല്‍ മേഖലയായ തെക്കുപടിഞ്ഞാറന്‍ ആഡിസിലാണ് 21 ചൈനീസ് യുദ്ധവിമാനങ്ങള്‍ പ്രവേശിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. തായ്വാന്റെ വ്യോമാതിര്‍ത്തി മാത്രമല്ല ആഡിസ്. വലിയൊരു ഭാഗം ചൈനയുടെ പ്രതിരോധ തിരിച്ചറിയല്‍ മേഖലയാണ്. എന്നാല്‍ തായ്വാന്റെ മേഖലയും ഉള്‍പ്പെടുന്നുണ്ട്. തായ്വാന്‍ വിഷയത്തില്‍ ചൈന യുദ്ധഭീഷണി മുഴക്കിയതിനിടെയാണ് യു എസ് സ്പീക്കര്‍ നാന്‍സി പെലോസി തായ്വാനില്‍ എത്തിയത്. യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് പെലോസിയുടെ വിമാനം തായ്വാനില്‍ ഇറങ്ങിയത്. പെലോസിക്ക് 101 കെട്ടിടത്തില്‍ ലൈറ്റ് തെളിയിച്ച് തായ്വാന്‍ സ്വാഗതമോതി. തായ്വാന് പെലോസി പിന്തുണ അറിയിച്ചു. തായ്വാനില്‍ ജനാധിപത്യത്തിനായി പോരാടുമെന്ന് അവര്‍ ട്വീറ്റ് ചെയ്തു.തായ്വാന്‍ തങ്ങളുടെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. ചൈനക്ക് റഷ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജപ്പാനില്‍ നിന്ന് എട്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തായ്വാന്‍ അതിര്‍ത്തിയിലേക്ക് നീങ്ങിക്കഴിഞ്ഞു. നാല് യുദ്ധക്കപ്പലുകളും അമേരിക്ക കടലില്‍ വിന്യസിച്ചിട്ടുണ്ട്. നിശ്ശബ്ദരായിരിക്കില്ലെന്ന് ചൈന പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് പോര്‍വിമാനങ്ങള്‍ വ്യോമാതിര്‍ത്തി കടന്നത്. അമേരിക്ക പ്രകോപനമുണ്ടാക്കുകയാണെന്ന് റഷ്യ ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →