തൃശ്ശൂര്‍ : കരുവന്നൂർ ബാങ്ക് ക്രമക്കേടിൽ ഇ ഡി അന്വേഷണം അനിശ്ചിതത്വത്തിൽ. ഇസിഐആർ രജിസ്റ്റർ ചെയ്ത് ഒരു വർഷമായിട്ടും തുടർനടപടികൾ ഇല്ല. പ്രതികൾ പോലീസ് എഫ്ഐആർ പ്രകാരമുള്ളവർ. പോലീസിൽ നിന്ന് ഫയൽ ശേഖരിക്കൽ മാത്രമാണ് ഇതുവരെ നടന്നത്. പരാതിക്കാരിൽ നിന്ന് ഒരു തവണ പോലും മൊഴിയെടുത്തിട്ടില്ല. ആദ്യ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് അന്വേഷണത്തെ ബാധിച്ചതായാണ് വിമർശനം. രണ്ടാമത് എത്തിയ സംഘത്തലവൻ മറ്റു കേസുകളുടെ തിരക്കിലാണ്.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ അന്വേഷണ പുരോഗതി അറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. 01/08/22 തിങ്കളാഴ്ച പരിഗണിച്ച ഹർജി അടുത്തയാഴ്ചത്തേക്ക് മാറ്റിയിരുന്നു. അന്വേഷണം ആരംഭിച്ച് എട്ടുമാസമായി എന്നാൽ പണം എവിടെപ്പോയി എന്നതിന് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഹർജിക്കാരൻ കോടതിയിൽ പറഞ്ഞു.

