ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ആഗസ്ത് 2 മുതല്‍ ദേശീയ പതാക സാമൂഹികമാധ്യമങ്ങളില്‍ തങ്ങളുടെ പ്രൊഫൈല്‍ ചിത്രമാക്കണമെന്ന് ഇന്ത്യന്‍ പൗരന്മാരോട് പ്രധാനമന്ത്രി. ആസാദി കി അമൃത് മഹോല്‍സവം വലിയൊരു ബഹുജനമുന്നേറ്റമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 2 മുതല്‍ ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം വരെയാണ് പ്രൊഫൈല്‍ ചിത്രമാക്കേണ്ടത്. ഇന്ത്യന്‍ സ്വാതന്ത്രസമരത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഇത്തരമൊരു നിര്‍ദേശം. കൂടാതെ വീടുകളില്‍ ദേശീയപതാക ഉയര്‍ത്താനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ദേശീയ പതാക ഡിസൈന്‍ ചെയ്ത പിന്‍ഗലി വെങ്കയ്യയുടെ ജന്മദിനമാണ് ആഗസ്ത് 2.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →