ന്യൂഡല്‍ഹി: കടലിനടിയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്. രാജ്യത്ത് ഹര്‍ ഘര്‍ തിരംഗ പദ്ധതിയുടെ ഭാഗമായാണ് പതാക ഉയര്‍ത്തിയത്. കടലിനടിയിലെ ദൃശ്യങ്ങള്‍ കോസ്റ്റ് ഗാര്‍ഡ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചു. വീഡിയോ വൈറലായി മാറി.
സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായി ‘ആസാദി കാ അമൃത് മഹോത്സവ്’ പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും ത്രിവര്‍ണ പതാക ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് വെള്ളത്തിനടിയില്‍ പതാകയുയര്‍ത്തിയത്.ജനങ്ങളുടെ മനസില്‍ ദേശസ്‌നേഹം വളര്‍ത്തുക ലക്ഷ്യമാണ് ഇതിനു പിന്നിലെന്നു കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കുന്നു.