സർക്കാർ ഭൂമിയിൽ നിന്ന് ചന്ദനമരം മുറിച്ചു കടത്തിയ പ്രതികൾ പിടിയിലായി

കൽപ്പറ്റ : വയനാട്ടിൽ ചന്ദനമരം മുറിച്ച് കടത്തുന്നതിനിടെ രണ്ട് പേർ പിടിയിൽ. മലപ്പുറം സ്വദേശികളായ സക്കീർ, നവാസ് എന്നിവരെയാണ് ബത്തേരി പൊലീസ് പിടികൂടിയത്. സർക്കാർ ഭൂമിയിൽ നിന്നാണ് പ്രതികൾ ചന്ദനം മുറിച്ചു കടത്തിയത്.

ബത്തേരി പൊലീസ് നടത്തിയ രാത്രികാല പട്രോളിങ്ങിനിടെയാണ് ബത്തേരി പിഡബ്യൂ ഗസ്റ്റ് ഹൗസിന് സമീപത്ത് നിന്ന് പ്രതികൾ പിടിയിലായത്. മുറിച്ച ചന്ദന മരം വാഹനത്തിൽ കയറ്റുന്നതിനിടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളിൽ നിന്നും ഒമ്പത് അടി വലുപ്പമുള്ള ചന്ദന തടിയും മുറിക്കാനുപയോഗിച്ച വാളും കണ്ടെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →