കിണറില്‍ നിന്നുള്ള മലിനജലം കുടിച്ച് രണ്ട് പേര്‍ മരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശിലെ ദാമോയില്‍ കിണറില്‍ നിന്നുള്ള മലിനജലം കുടിച്ച് രണ്ട് പേര്‍ മരിച്ചു. 45 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പത്ത് പേരുടെ നില ഗുരുതരമാണ്. കേന്ദ്രജലശക്തി സഹമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിന്റെ മണ്ഡലത്തിലാണ് മലിനജലം കുടിച്ച് സാധാരണക്കാര്‍ മരിക്കുന്ന സാഹചര്യമുണ്ടായത്. 2024 ഓടെ ഇന്ത്യയിലെ എല്ലാ ഗ്രാമത്തിലും ശുദ്ധജലം എത്തിക്കുമെന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇത് നടപ്പാക്കേണ്ട മന്ത്രിയുടെ മണ്ഡലത്തില്‍ തന്നെയാണ് ഇത്തരത്തില്‍ മലിനജലം കുടിച്ച് ആളുകള്‍ മരിക്കേണ്ട അവസ്ഥ ഉണ്ടായതെന്ന് ശ്രദ്ധേയമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →