കുട്ടികളെ നിയമവിരുദ്ധമായി കൊണ്ടുവന്ന സംഭവം; വൈദികൻ അറസ്റ്റിൽ

കോഴിക്കോട്: മതിയായ രേഖകൾ ഇല്ലാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കേരളത്തിൽ എത്തിച്ച സംഭവത്തിൽ പെരുമ്പാവൂരിലെ കരുണ ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ അറസ്റ്റിൽ. ഇൻഡിപെൻഡന്റ് പെന്തക്കോസ് ചർച്ച് വൈദികൻ ജേക്കബ് വർഗീസ് ആണ് അറസ്റ്റിലായത്. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള അനുമതിയില്ലാതെ, കരുണ ചാരിറ്റബിൾ ട്രസ്റ്റ് നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നത് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കുട്ടികളെ നിയമവിരുദ്ധമായി കൊണ്ടുവന്ന സംഭവത്തിൽ ഇടനിലക്കാരെ 28/07/22 വ്യാഴാഴ്ച കോഴിക്കോട് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൈദികനെ അറസ്റ്റ് ചെയ്തത്.

മതിയായ രേഖകൾ ഇല്ലാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കേരളത്തിൽ എത്തിച്ച സംഭവത്തിൽ രാജസ്ഥാൻ സ്വദേശികളായ ലോകേഷ് കുമാർ, ശ്യാംലാൽ എന്നിവർക്കെതിരെ റെയിൽവേ പോലീസ് കേസെടുത്തു. 26/07/22 ചൊവ്വാഴ്ച രാത്രി ഓഖ എക്സ്പ്രസിൽ ആണ് കുട്ടികളെ എത്തിച്ചത്. സംശയം തോന്നിയ യാത്രക്കാർ റെയിൽവേ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടികൾക്കൊപ്പം 6 മുതിർന്നവരാണ് ഉണ്ടായിരുന്നത്. ഇവരെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തു. നാലുപേർ രക്ഷിതാക്കൾ ആണെന്ന് ബോധ്യപ്പെട്ടു. മറ്റു രണ്ടുപേർക്കെതിരെയാണ് കേസടുത്തത്.

പെരുമ്പാവൂരിലെ കരുണാലയത്തിലേക്ക് ആണ് കുട്ടികളെ കൊണ്ടുവന്നതെന്നാണ് ഒപ്പം ഉണ്ടായിരുന്നവർ മൊഴി നൽകിയിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കരുണ ചാരിറ്റബിൾ ട്രസ്റ്റ് ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള അനുമതിയില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയത്. 12 കുട്ടികളെയും ശിശുക്ഷേമസമിതിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും അനധികൃതമായി കുട്ടികളെ എത്തിച്ചതിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →