കർക്കടക വാവുബലി; ബലിതർപ്പണം നടത്തി വിശ്വാസികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കർക്കടക വാവുബലി ആചരിക്കുകയാണ് വിശ്വാസി സമൂഹം. 27/07/22 ബുധനാഴ്ച രാത്രി മുതൽ തുടങ്ങിയ ആചാരങ്ങൾ 28/07/22 വ്യാഴാഴ്ച ഉച്ചവരെ നീണ്ടുനിൽക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷം കർക്കടകവാവ് ദിനത്തിൽ ബലിതർപ്പണം അനുവദിച്ചിരുന്നില്ല. പിതൃക്കൾക്ക് ബലിയിടാൻ ഏറെ പേർ എത്തുന്നത് ആലുവ, തിരുവല്ലം, വർക്കല എന്നിവിടങ്ങളിലാണ്. ഇവിടങ്ങളിൽ രാത്രി മുതൽ തന്നെ വിശ്വാസികൾ എത്തുന്നുണ്ട്. ആലുവ, തിരുവല്ലം, വർക്കല എന്നിവിടങ്ങളിൽ കർക്കടക വാവ് ദിനത്തോടനുബന്ധിച്ചുള്ള എല്ലാ മുന്നൊരുക്കങ്ങളും നേരത്തെ തന്നെ പൂർത്തിയായതായി ദേവസം മന്ത്രി അറിയിച്ചിരുന്നു. ജില്ലകളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പുവരുത്താൻ ജില്ലാ കളക്ടർമാർക്ക് പ്രത്യേകം നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചിരുന്നു. എല്ലാവിധ സുരക്ഷാ സൗകര്യങ്ങൾ ഏർപ്പെടുത്തിയും, ചട്ടങ്ങൾ പാലിച്ചും ആണ് ഇത്തവണത്തെ ചടങ്ങുകൾ പുരോഗമിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →