ന്യൂഡല്‍ഹി: രാഷ്ട്രപതിയെ രാഷ്ട്രപത്നി എന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി മാപ്പ് പറയും. രാഷ്ട്രപതിയെ നേരിട്ട് കണ്ടാണ് മാപ്പ് പറയുക. കൂടിക്കാഴ്ചക്ക് സമയം തേടിയതായും റിപ്പോര്‍ട്ടുണ്ട്.ചൗധരിയുടെ പരാമര്‍ശം വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കടുത്ത അമര്‍ഷമുണ്ട്. നാക്കുപിഴ സംഭവിച്ചതാണെന്ന ചൗധരിയുടെ വിശദീകരണം സോണിയ അംഗീകരിച്ചിട്ടില്ല. ചൗധരിക്കും കോണ്‍ഗ്രസിനുമെതിരെ ബി ജെ പി പാര്‍ലിമെന്റില്‍ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്.
രാഷ്ട്രപത്നി പരാമര്‍ശം: മാപ്പ് പറയാന്‍ അധിര്‍ രഞ്ജന്‍ ചൗധരി
