തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ വിനു വി ജോണിനെതിരെ പൊലീസ് എടുത്ത കേസ് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും പ്രത്യേകം എഴുതി നൽകിയാൽ പരിശോധിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ.
സിഐടിയു നേതാവ് എളമരം കരീമിനെ അധിക്ഷേപിച്ചുവെന്ന് പറഞ്ഞ് വിനു വി ജോണിനെതിരെ കേസെടുക്കുകയായിരുന്നുവെന്ന് വി.ഡി സതീശൻ പറഞ്ഞു കേരളാ പൊലീസിന് മുഖം നഷ്ടപ്പെട്ടെന്നും ചെരുപ്പിന് അനുസരിച്ച് കാൽ മുറിക്കുകയാണെന്നുമായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രതികരണം. ചാനൽ ചർച്ചയിലെ പരാമർശങ്ങളുടെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ വിനു വി ജോണിനെതിരെ കേസെടുത്ത കേരള പൊലീസ് നടപടിയും ഉത്തരേന്ത്യയിൽ കേന്ദ്ര സർക്കാർ എടുക്കുന്ന നടപടികളും തമ്മിൽ എന്ത് വ്യത്യാസമാണുള്ളതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു .
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഈ വിഷയം നിയമസഭയിലും ഉന്നയിച്ചിരുന്നു. നരേന്ദ്ര മോദി സർക്കാരിന് സമാനമായി, സംസ്ഥാനത്തും സർക്കാരിനെതിരെ അഭിപ്രായം പറയുന്ന മാധ്യപ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുക്കുന്നുവെന്നാണ് സതീശൻ ചൂണ്ടിക്കാട്ടിയത്. . ആൾട്ട് ന്യൂസ് സഹസ്ഥാപകൻ സുബൈറിനെതിരെ സമീപകാലത്ത് എടുത്ത കേസും പരാമർശിച്ചായിരുന്നു വിമർശനം

