ആലപ്പുഴ: അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ദേശീയ അടിസ്ഥാനത്തിനുള്ള വിവരശേഖരണത്തിന്റെ ഭാഗമായി ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയപരിധി ജൂലൈ 31വരെ നീട്ടി.
അസംഘടിത, അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ മേഖലയിലെയും തൊഴിലാളികള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യസുരക്ഷാ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങളും രണ്ട് ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും.
ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവയുമായി അക്ഷയ കേന്ദ്രങ്ങളിലെത്തി രജിസ്ട്രേഷന് നടത്താം.

