തമിഴ്‌നാട്ടില്‍ ഒരു പ്ലസ് വണ്‍ വിദ്യാര്‍ഥിനി കൂടി ആത്മഹത്യ ചെയ്തു

ചെന്നൈ: തമിഴ്‌നാട്ടില്‍ ഒരു പ്ലസ് വണ്‍ വിദ്യാര്‍ഥിനികൂടി ആത്മഹത്യ ചെയ്തു. കടലൂര്‍ സ്വദേശിനിയായ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് ചൊവ്വാഴ്ച ജീവനൊടുക്കിയത്. ഇതോടെ സംസ്ഥാനത്ത് രണ്ട് ആഴ്ചക്കിടെ ആത്മഹത്യ ചെയ്യുന്ന വിദ്യാര്‍ഥിനികളുടെ എണ്ണം മൂന്നായി.

പഠനവുമായി ബന്ധപ്പെട്ട സമ്മര്‍ദവും മാതാവ് വഴക്കുപറഞ്ഞതുമാണ് കടലൂര്‍ സ്വദേശിനിയുടെ ആത്മഹത്യയില്‍ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തു.വിദ്യാര്‍ഥിനിയെ ഐ എസ് എസ് ഉദ്യോഗസ്ഥയാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. ഇതിനായി സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനവും നല്‍കിയിരുന്നു. ഇതെല്ലാം വിദ്യാര്‍ഥിനിയെ സമ്മര്‍ദത്തിലാക്കിയെന്നാണ് പോലീസ് പറയുന്നത്.കഴിഞ്ഞദിവസം തിരുവള്ളൂരിലെ സേക്രഡ് ഹാര്‍ട്ട്‌സ് എയ്ഡഡ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയും കഴിഞ്ഞ ആഴ്ച കള്ളക്കുറിച്ചിയിലെ ഒരു വിദ്യാര്‍ഥിനിയും ആത്മഹത്യ ചെയ്തിരുന്നു.

Share
അഭിപ്രായം എഴുതാം