പട്ടാമ്പിയില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടികൊലപ്പെടുത്തി

പാലക്കാട്:പട്ടാമ്പിയില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടികൊലപ്പെടുത്തി. കുലുക്കല്ലൂര്‍ പഞ്ചായത്തിലെ വണ്ടുംതറ വടക്കുംമുറിയില്‍ കടുകത്തൊടി അബ്ബാസ് (50) ആണ് വെട്ടേറ്റ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടില്‍ എത്തിയ സംഘം വാതിലില്‍ മുട്ടിവിളിച്ച് പുറത്തിറക്കിയ ശേഷം മാരകായുധങ്ങളുമായി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. അബ്ബാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് കൊപ്പം പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →