ജയരാജ് സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനാവുന്ന ചിത്രമാണ് ഹൈവേ 2. മിസ്റ്ററി ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിനായി പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
ഇപ്പോളിതാ, ‘ഹൈവേ’ എന്ന ചിത്രത്തിന്റെ പ്രീക്വല്‍ അല്ല ‘ഹൈവേ 2’ എന്ന പറയുകയാണ് സുരേഷ് ഗോപി. യഥാര്‍ത്ഥ സംഭവവുമായി ബന്ധപ്പെടുത്തിയുള്ള കഥയാണ് ചിത്രം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍വതി തിരുവോത്തും അനുപമ പരമേശ്വരനുമാണ് ചിത്രത്തില്‍ ലീഡ് റോളില്‍ എത്തുകയെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങിനെ –
ഒറ്റക്കൊമ്ബന്‍’ എന്ന സിനിമയുടെ ചിത്രീകരണം വൈകാന്‍ സാധ്യതയുള്ളതിനാല്‍ അതുവരെ ഒരു പാക്കേജ് ആയി വച്ചിരിക്കുകയാണ് ‘ഹൈവേ 2’. ചിത്രത്തില്‍ ‘ഹൈവേ’യിലെ കഥാപാത്രത്തെ കാണാന്‍ സാധിക്കില്ല. വൈറ്റിലയില്‍ നടന്ന ഒരു വലിയ ഹൈവേ കൊലപാതകവുമായി ബന്ധപ്പെട്ട കഥയാണ് സിനിമ പറയുന്നത്. ‘ഹൈവേ 2’ എന്ന പ്രോജക്റ്റ്, ശരിക്കും ഹൈവേ ചിത്രത്തിന്റെ പ്രീക്വല്‍ അല്ല.
ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിലായി രാജ്യത്തിന്റെ വികസന കുതിപ്പ് പ്രകടമാക്കുന്ന 14, 10, 6, 12 ട്രാക്കുകള്‍ വരെയുള്ള ഹൈവേകളിലാണ് ചിത്രം ഷൂട്ട് ചെയ്യാന്‍ പോകുന്നത്. അതുകൊണ്ട് ഇത് ഒരു സീക്വല്‍ ആണ് എന്ന് പറയാന്‍ കഴിയില്ല. ചിത്രത്തില്‍ മറ്റൊരു സുരേഷ് ഗോപിയെ ആയിരിക്കും കാണാന്‍ പോകുന്നത്. അത് നായകനായി തന്നെയാണോ എന്ന് എനിക്ക് വ്യക്തമായി പറയാന്‍ കഴിയില്ല. പാര്‍വതി തിരുവോത്തും അനുപമ പരമേശ്വരനുമാണ് ചിത്രത്തില്‍ ലീഡ് റോളില്‍ എത്തുക.

