ലാത്തിയുടെ ടീസർ പുറത്ത്

വിനോദ് കുമാർ സംവിധാനം ചെയ്ത്വിശാലും സുനൈനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ചിത്രമാണ് “ലാത്തി” :

വിശാല്‍ തന്റെ കരിയറില്‍ ആദ്യമായി കോണ്‍സ്റ്റബിളായും ഏഴ് വയസ്സുകാരന്റെ അച്ഛനായും വേഷമിടുന്നത് ഈ ചിത്രത്തിലാണ്.ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ രണ്ട് തവണ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുറച്ച്‌ മാസങ്ങള്‍ക്ക് മുമ്പ് ചിത്രത്തിന്റെ ക്ലൈമാക്സ് ഭാഗത്തിനായി ഉയര്‍ന്ന ഒക്ടേന്‍ ആക്ഷന്‍ സീക്വന്‍സുകളുടെ ചിത്രീകരണത്തിനിടെ നടന് ഒന്നിലധികം ഒടിവുകള്‍ സംഭവിച്ചു.കേരളത്തില്‍ പെരിങ്ങോടുള്ള ഒരു ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ ഏതാനും ആഴ്ചകള്‍ ചികിത്സയില്‍ കഴിയേണ്ടി വന്നു. അടുത്തിടെ, അതേ ചിത്രത്തിന്റെ ഒരു ആക്ഷന്‍ സീക്വന്‍സിന്റെ ഷൂട്ടിംഗിനിടെ നടന്റെ കാലിന് മറ്റൊരു പരിക്ക് പറ്റിയിരുന്നു.

ഓഗസ്റ്റ് 12 ന് ചിത്രം തിയേറ്ററുകളിലെത്തിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത് എങ്കിലും സെപ്റ്റംബര്‍ 15 ലേക്ക് മാറ്റി.സിനിമയുടെ ടീസര്‍ ഇപ്പോള്‍ റിലീസ് ചെയ്തു.

രണ്ട് കാരണങ്ങളാലാണ് ചിത്രത്തിന്റെ റിലീസ് നീട്ടിക്കൊണ്ടുപോയതെന്ന് യൂണിറ്റിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു – ഒന്ന്, ചിത്രത്തിലെ സ്റ്റണ്ട് സീക്വന്‍സുകളുടെ ഷൂട്ടിംഗിനിടെ വിശാലിന് നിരവധി പരിക്കുകൾ പറ്റിയതും, രണ്ടാമത്തേത് ആവശ്യമായ വിഎഫ്‌എക്സ് വര്‍ക്ക് തീര്‍ക്കാന്‍ ഉള്ള സമയവുമായിരുന്നു ,

Share
അഭിപ്രായം എഴുതാം