റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡല്‍ഹിയില്‍ എഎപിസര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ വീണ്ടും പോര്

July 25, 2022 - 11:01 am

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരും ബി.ജെ.പി. നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരും തമ്മില്‍ വീണ്ടും പോര്. ഡല്‍ഹി അസോള ഭാട്ടി വന്യജീവി സങ്കേതത്തില്‍ നടന്ന വനമഹോത്സവ പരിപാടി കേന്ദ്ര സര്‍ക്കാര്‍ കൈയടക്കിയെന്ന് ആരോപിച്ചു മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചടങ്ങ് ബഹിഷ്‌കരിച്ചു. ഗവര്‍ണര്‍ ലഫ്. ജനറല്‍ വി.കെ. സക്സേനയും മുഖ്യമന്ത്രിയും പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ കസേര ഒഴിഞ്ഞുകിടന്നു.ഡല്‍ഹി സര്‍ക്കാരാണു പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍, ഡല്‍ഹി പോലീസിലെ ഒരു സംഘത്തെ അവിടേക്ക് അയച്ച് കേന്ദ്രം പരിപാടി കൈയടക്കി. വേദിയില്‍ ബലമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളുള്ള പോസ്റ്ററുകള്‍ പതിച്ചു. ഇവ നീക്കിയാല്‍ അറസ്റ്റ് ചെയ്യുമെന്നും ഭിഷണിപ്പെടുത്തി. പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള നിര്‍ദേശപ്രകാരമായിരുന്നു ഈ നീക്കങ്ങള്‍.”-ഡല്‍ഹി പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാല്‍ റായ് ആരോപിച്ചു.ഈ മാസം 11 മുതല്‍ ഡല്‍ഹിയില്‍ വനമഹോത്സവ് പരിപാടി നടക്കുകയാണ്. ഒരു ലക്ഷം വൃക്ഷത്തെകള്‍ നട്ടുപിടിപ്പിക്കുന്നതിന്റെ സമാപനച്ചടങ്ങാണ് ഇന്നലെ നടന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *