മിനിലോറി മറിഞ്ഞ് ലോഡിങ് തൊഴിലാളിക്ക് ദാരുണാന്ത്യം

കണ്ണൂർ: നിയന്ത്രണം വിട്ട മിനിലോറി കുഴിയിലേക്ക് മറിഞ്ഞ് ലോഡിങ് തൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം. ചാല- ചക്കരക്കൽ റോഡിലെ തന്നടയിൽ ഇന്റർലോക് കട്ടകളുമായി പോവുകയായിരുന്ന മിനിലോറിയാണ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞത്.ധർമ്മടം മീത്തലെ പീടിക സ്വദേശി അർശാദാ(37)ണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴു മണിക്കാണ് സംഭവം.

തന്നടയിലെ ഒരു വീട്ടിലേക്ക് കരിങ്കല്ലിന്റെ ഇന്റർലോക് കയറ്റി പോവുകയായിരുന്ന മിനി ലോറി നിയന്ത്രണം വിട്ട് റോഡരികിലെ മണ്ണെടുത്ത കുഴിയിലേക്ക് മറിയുകയായിരുന്നു.ലോറി താഴ്ചയിലേക്ക് മറിഞ്ഞപ്പോൾ അർശാദ് തെറിച്ചു വീഴുകയായിരുന്നു. ഇതോടൊപ്പം അർശാദിന്റെ മേലെ കരിങ്കല്ലുകൾ പതിക്കുകയും ചെയ്തു. ലോറിയിലെ ലോഡിങ് തൊഴിലാളിയാണ് അർശാദ്. അപകട വിവരമറിഞ്ഞ് ഓടിയെത്തിയ പ്രദേശവാസികളും കണ്ണൂരിൽ നിന്നെത്തിയ അഗ്‌നി രക്ഷ സേനയും കൂടി കരിങ്കല്ലുകൾ എടുത്തു മാറ്റി അർശാദിനെ പുറത്തേക്കെടുത്തു. ഉടൻ തന്നെ ചാലയിലെ മിംസ് ആശുപത്രിയിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എടക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അർശാദിന്റെ മൃതദേഹം പോസ്റ്റുമോർടത്തിനു ശേഷം മരണാനന്തര കർമങ്ങൾക്കായി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →